Monday, November 25, 2024

“മത്സരമാണ് നല്ലത്; വഞ്ചനയല്ല”; ത്രെഡ്സിനെതിരെ നിയമനടപടിയുമായി ട്വിറ്റര്‍

“മത്സരമാണ് നല്ലത്; വഞ്ചനയല്ല” എന്ന് ട്വിറ്ററിന്റെ തലവൻ എലോൺ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തതിനു പിന്നാലെ മെറ്റയുടെ ത്രെഡ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൂചന. ട്വിറ്ററിന് സമാനമാണ് ത്രെഡ്സ് എന്നും ആശയം മോഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞാണ് കേസ്. ട്വി​റ്റ​റി​ലെ മു​ൻജീ​വ​ന​ക്കാ​രെ ജോലിക്കെടുത്ത് ത​ങ്ങ​ളു​ടെ വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ളും മ​റ്റ് ബൗ​ദ്ധി​കസ്വ​ത്തു​ക്ക​ളും നിയമ​​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ ആരോപിക്കുന്നു.

ഇൻസ്റ്റഗ്രാം ഉപയോക്താക്കളായ ഭൂരിഭാഗം പേരും ത്രെഡ്സിൽ അക്കൗണ്ടെടുത്തുകഴിഞ്ഞു. മെറ്റായുടെ കണക്കനുസരിച്ച്, 70 ദശലക്ഷത്തിലധികം ആളുകളാണ് പുതിയ ആപ്പിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളത്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച് ട്വിറ്ററിന് ഏകദേശം 350 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.

ത്രെഡ്സിന്റെ രൂപവും ഭാവവും ട്വിറ്ററിനുസമാനമാണെന്ന് ബിബിസി ന്യൂസ് ടെക്‌നോളജി റിപ്പോർട്ടർ ജെയിംസ് ക്ലേട്ടൺ അഭിപ്രായപ്പെട്ടു. ന്യൂസ് ഫീഡും റീപോസ്റ്റിംഗും “അവിശ്വസനീയമാംവിധം പരിചിതമാണ്” എന്നും അദ്ദേഹം പറയുന്നു. ഇതേ തുടര്‍ന്നാണ് നിയമനടപടിക്കായി ട്വിറ്റര്‍ മേധാവി മസ്ക് തയ്യാറെടുക്കുന്നത്. എന്നാല്‍, നിലവിൽ ത്രെഡുകൾ സൃഷ്ടിക്കാൻ മുൻ ട്വിറ്റർ ജീവനക്കാർ സഹായിച്ചുവെന്ന നിയമപരമായ കത്തിലെ അവകാശവാദങ്ങൾ മെറ്റ നിഷേധിച്ചിരിക്കുകയാണ്.

Latest News