Sunday, November 24, 2024

ഡിസംബറിൽ ‘വൈദ്യുത കൊടുങ്കാറ്റ്’ ഉണ്ടാകും; പ്രവചനവുമായി ടൈം ട്രാവലർ

ഭാവിയിൽ ലോകം നേരിടാൻ പോകുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പ്രവചിച്ച് ശ്രദ്ധ നേടിയ ടിക് ടോക് താരം പുതിയ പ്രവചനവുമായി രംഗത്ത്. ടൈം ട്രാവലർ എന്ന് സ്വയം അവകാശപ്പെടുന്ന എനോ അലറിക്ക് എന്ന വ്യക്തിയാണ് പ്രവചനവുമായി രംഗത്തെത്തിയത്. ഡിസംബറിൽ, ഒരു ‘വൈദ്യുത കൊടുങ്കാറ്റ്’ ഉണ്ടാകുമെന്നാണ് പുതിയ പ്രവചനം.

ടിക്ക് ടോക്ക് താരം കൂടിയായ എനോ അന്യഗ്രഹ ജീവികളുടെ ആക്രമണത്തെക്കുറിച്ചും മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും പ്രവചനങ്ങൾ നേരത്തെ നടത്തിയിരുന്നു. ഇയാൾ ഇപ്പോൾ ഒരു നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. 2023 ഉം 2024 ഉം ഭൂമിയുടെ കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും മോശം വർഷങ്ങളായിരിക്കുമെന്നാണ് എനോ പറയുന്നത്. ഡിസംബറിൽ, ഒരു ‘വൈദ്യുത കൊടുങ്കാറ്റ്’ ഉണ്ടാകും. “ആലിപ്പഴ മഴയും കൊടുങ്കാറ്റും ഒന്നിക്കുമ്പോൾ രൂപം കൊള്ളുന്ന ഒരു പുതിയ തരം കൊടുങ്കാറ്റാണ് അത്. കൊടുങ്കാറ്റ് തൊടുന്നതെല്ലാം അഗ്നിക്കിരയാകും. കൂടാതെ ടെക്‌സസിലെ ഹ്യൂസ്റ്റൺ നഗരത്തെ മുഴുവൻ തകർക്കുന്ന 12 മൈൽ വീതിയിൽ ചുഴലിക്കാറ്റ് ഉണ്ടാകുകയും ചെയ്യും.” എനോ പറയുന്നു.

റിക്ടർ സ്‌കെയിലിൽ 9.8 തീവ്രത രേഖപ്പെടുത്തിയ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ഭൂകമ്പം ഉണ്ടാകുമെന്നും നേരത്തെ എനോ പ്രവചിച്ചിരുന്നു. അതിനെ ബിഗ് ജോൺ എന്ന് പിന്നീട് വിളിക്കും എന്നും എനോ പറഞ്ഞിട്ടുണ്ട്.

Latest News