Monday, November 25, 2024

നാറ്റോ സഖ്യരാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടി ഇന്ന് ആരംഭിക്കും

നാറ്റോ സഖ്യരാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടി ലിത്വാനയിൽ ഇന്ന് ആരംഭിക്കും. ലിത്വാനി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​ൽ​നി​യ​സി​ലാണ് ഉച്ചകോടി നടത്തപ്പെടുന്നത്. 40 രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും 150 ഓ​ളം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഉക്രൈൻറെ നാറ്റോ പ്രവേശനം ഉൾപ്പടെയുളള വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.

ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ലി​ത്വാ​നി​യ​യി​ൽ ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​നമാണ് ഒ​രു​ക്കി​യിരിക്കുന്നത്. ലി​ത്വേ​നി​യ​ൻ സൈ​ന്യ​വും പൊ​ലീ​സും കൂ​ടാ​തെ സ്​​പെ​യി​ൻ, ജ​ർ​മ​നി, പോ​ള​ണ്ട്, ലാ​ത്‍വി​യ തു​ട​ങ്ങി​യ നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സഹായവും സുരക്ഷക്കായി ഉറപ്പുവരുത്തിയിട്ടുണ്ട്. ദീ​ർ​ഘ​ദൂ​ര വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം വി​ൽ​നി​യ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ചു. കൂടാതെ ബാ​ൾ​ട്ടി​ക് ക​ട​ലി​ൽ നാ​റ്റോ അ​ധി​ക കപ്പലു​ക​ൾ വി​ന്യ​സി​പ്പിക്കുകയും വി​ൽ​നി​യ​സി​ന്റെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും മു​ക​ളി​ൽ ഇന്നും നാളെയും വ്യോ​മ​ഗ​താ​ഗ​തവും വി​ല​ക്കുകയും ചെയ്തിട്ടുണ്ട്.

അ​തി​നി​ടെ ഉക്രൈനെ നാ​റ്റോ​​യി​ൽ ചേ​ർ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ചർച്ചകൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തു​ർ​ക്കി​ആ​തി​ഥേ​യ​രാ​യ ലി​ത്വാ​നി​യ ഉ​ൾ​പ്പെ​ടെയുള്ള രാ​ജ്യ​ങ്ങ​ൾ ഉക്രൈന് അ​നുകൂലമാണെങ്കിലും അംഗരാഷ്ട്രങ്ങൾക്കിടയിൽ ഭി​ന്ന​ത​യുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എ​ന്നാ​ൽ, ഈ ​ഉ​ച്ച​കോ​ടി​യി​ൽ അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നും സൂചനകളുണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഫി​ൻ​ലാൻ​ഡി​നെ നാ​റ്റോ​യി​ൽ ചേ​ർ​ത്തി​രു​ന്നു. നാറ്റോ പ്രവേശനത്തിനായി സ്വീഡൻറെ അപേക്ഷയും പരിഗണനയിലുണ്ട്.

Latest News