Monday, November 25, 2024

‘ദി മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കയില്‍ പ്രദർശനത്തിനെത്തുന്നു

കൊൽക്കത്തയിലെ വി. മദർ തെരേസയെപ്പറ്റിയുള്ള ഡോക്യുമെന്ററി ഫിലിം ‘ദി മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ റീഗൽ സിനിമാസിലൂടെ ഇന്ന്, ജൂലൈ 14-ന് അമേരിക്കയിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. അന്താരാഷ്ട്ര കാത്തലിക് ഫിലിം ഫെസ്റ്റിവലാണ് പ്രദർശനത്തിന് വഴിതെളിച്ചത്.

സ്പെയിനിലും ലാറ്റിനമേരിക്കയിലും വിജയകരമായി റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് ‘ദി മിസ്റ്ററി ഓഫ് പാദ്രെ പിയോ’, ‘വോയ്‌റ്റില’ തുടങ്ങിയ പ്രധാന കത്തോലിക്കാ സിനിമകൾ നിർമ്മിച്ചിട്ടുള്ള ജോസ് മരിയ സവാലയാണ്.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദർ തെരേസയെ അറിയാവുന്ന ആളുകളുടെ സാക്ഷ്യങ്ങളിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്.

മദർ തെരേസ, തന്റെ ജീവിതം കൊണ്ട് മനുഷ്യരാശിക്കുവേണ്ടി ചെയ്ത മിഷനറീസ് ഓഫ് ചാരിറ്റി പോലെയുള്ള മഹത്തായ പ്രസ്ഥാനവും അതിന്റെ പ്രവർത്തനങ്ങളും പൈതൃകവും എങ്ങനെ ചെയ്യാമെന്നും ഈ സിനിമ കാണിക്കുന്നുവെന്ന് കാത്തലിക് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടർ ഗാബി ജേക്കോബ പറഞ്ഞു. ഈ ഡോക്യുമെന്ററി നിങ്ങളുടെ ഹൃദയത്തെ പരിവർത്തനം ചെയ്യും. അത് നിങ്ങളെ പ്രചോദിപ്പിക്കും. എല്ലാറ്റിനുമുപരിയായി മറ്റുള്ളവരെ സ്നേഹിക്കാനും സേവിക്കാനുമുള്ള നിങ്ങളുടെ ആഗ്രഹം വർധിപ്പിക്കും. എല്ലാ രൂപതകളും ഇടവകളും കമ്മ്യൂണിറ്റികളും കുടുംബങ്ങളും ഡോക്യുമെന്ററിയുടെ പ്രീമിയറിൽ പങ്കെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Latest News