രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് യു.കെ ഭരണകൂടം. ശമ്പളം വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ അംഗീകരിച്ചതായി പ്രധാനമന്തി ഋഷി സുനക് തന്നെയാണ് പ്രഖ്യാപിച്ചത്. വേതന പരിഷ്കരണം ആവശ്യപ്പെട്ട് ജീവനക്കാര്‍ രംഗത്തുവന്നതോടെയാണ് തീരുമാനം.
35% വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാര്‍ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ അഞ്ചുദിവസം പണിമുടക്കിയതോടെ രാജ്യത്തെ ആരോഗ്യമേഖലയെ അത് പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭരണകൂടം അടിയന്തര ഇടപെടല്‍ നടത്തിയത്.
പൊലീസുകാർക്ക് ഏഴു ശതമാനവും അധ്യാപകർക്ക് 6.5 ശതമാനം വേതനവും വീതം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ജൂനിയർ ഡോക്ടർമാരുടെ വേതനം 6% കൂടി സര്‍ക്കാര്‍ ഉയര്‍ത്തി. അതേസമയം, തീരുമാനം അന്തിമമാണെന്നും ശമ്പളം സംബന്ധിച്ച് കൂടുതൽ ചർച്ചകളുണ്ടാകില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.