Sunday, November 24, 2024

ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ റഷ്യക്കുമുണ്ടെന്ന് വ്ളാഡിമിർ പു​ടി​ൻ

യുഎസ്, യുക്രൈന് ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ കൈ​മാ​റി​യ​തിനു പിന്നാലെ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പു​ടി​ൻ. ആ​വ​ശ്യ​ത്തി​നു​ള്ള ക്ലസ്റ്റർ ബോം​ബു​ക​ൾ തങ്ങളുടെ കൈ​യി​ലു​ണ്ടെ​ന്ന് അദ്ദേഹം അറിയിച്ചു. റ​ഷ്യ ടിവിക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പു​ടി​ന്റെ പ​രാ​മ​ർ​ശം.

“യു​​ക്രൈനു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ ഞങ്ങള്‍ ഇ​തു​വ​രെ ക്ല​സ്റ്റ​ർ ബോം​ബ് ഉപയോഗിച്ചിട്ടില്ല; അ​തി​ന്റെ ആ​വ​ശ്യം ഉ​ണ്ടാ​യി​ട്ടു​മി​ല്ല. എന്നാല്‍ യുക്രൈൻ ക്ല​സ്റ്റ​​ർ ബോം​ബ് പ്ര​യോ​ഗി​ക്കു​ന്ന​പ​ക്ഷം തി​രി​ച്ച​ടിക്കാ​നു​ള്ള അ​വ​കാ​ശം റ​ഷ്യ​ക്കു​ണ്ട്” – പുടിന്‍ പറഞ്ഞു. യുക്രൈന് ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ കൈ​മാ​റി​യ​താ​യി യു.എ​സ് പ്ര​തി​രോ​ധ വിഭാ​ഗം വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.

അതേസമയം, യു​ദ്ധ​ത്തി​ൽ റ​ഷ്യ​യും യുക്രൈനും ക്ല​സ്റ്റ​ർ ബോം​ബ് ഉപയോഗിച്ചിട്ടില്ല എന്ന് അവകാശപ്പെടുമ്പോഴും ഇരുരാജ്യങ്ങളും ഒ​രേ​പോ​ലെ ക്ല​സ്റ്റ​ർ ബോം​ബ് ഉപയോഗിച്ച​താ​യാ​ണ് റിപ്പോര്‍ട്ടുകള്‍. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ഒ​ട്ടേ​റെ ക്ലസ്റ്റ​ർ വ​ള​യ​ങ്ങ​ൾ റ​ഷ്യ​ൻ അ​ധി​​നി​വേ​ശം ആ​രം​ഭി​ച്ച​തിനുശേ​ഷം യു​ദ്ധമേ​ഖ​ല​ക​ളി​ൽ​നിന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചെ​റു​ബോം​ബു​ക​ൾ ചേ​ർ​ത്തു​വ​ച്ച ക്ല​സ്റ്റ​ർ ബോ​ബ്, ആകാശത്തു​വച്ച് തു​റ​ന്ന് പ​ല ബോം​ബു​ക​ളാ​യി വ​ർ​ഷി​ച്ച് ക​ന​ത്തനാ​ശം വി​ത​റു​ന്ന ആയുധമാണ്. പൊ​ട്ടാ​തെകി​ട​ക്കു​ന്ന ബോം​ബു​ക​ൾ യു​ദ്ധം അ​വ​സാ​നി​ച്ച് കാലങ്ങൾക്കുശേ​ഷ​വും അ​പ​ക​ടം വ​രു​ത്തിവയ്ക്കാൻ സാധ്യതയുണ്ട്.

Latest News