Monday, November 25, 2024

റഷ്യയില്‍ ആപ്പിളിന്റെ എല്ലാ ഉല്പന്നങ്ങള്‍ക്കും വിലക്ക്

ഐ-ഫോണ്‍ ഉള്‍പ്പടെ അമേരിക്കൻ ടെക് ഭീമൻ ആപ്പിളിന്റെ എല്ലാ ഉല്പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി റഷ്യന്‍ ഭരണകൂടം. യുഎസ് രഹസ്യാനേഷ്വണ ഏജൻസികൾ തങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ആപ്പിള്‍ ഉല്പന്നങ്ങള്‍ നിരോധിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഐ-ഫോണും ഐ-പാഡും മറ്റ് ആപ്പിൾ ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്.

ഐ-ഫോണുകൾ ഇനി സുരക്ഷിതമായി കണക്കാക്കുന്നില്ലെന്നും ബദൽമാർഗങ്ങൾ തേടണമെന്നുമാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. “ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ഐ-ഫോണുകൾ ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട ഒരു ഫയലും ഐ-ഫോണിൽ തുറക്കാൻ പാടില്ല” – റഷ്യയുടെ വാണിജ്യമന്ത്രാലയം അറിയിച്ചു എന്നാൽ, സ്വകാര്യ ഉപയോഗത്തിന് വിലക്ക് ബാധകമല്ല.

റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയവും യുക്രൈനിൽ റഷ്യയ്ക്കുവേണ്ടി ആയുധം വിതരണം ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ റോസ്‌റ്റെക്കും ഇതിനോടകം തന്നെ ഐ-ഫോണുകൾക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആപ്പിള്‍ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി വാണിജ്യമന്ത്രാലയം രംഗത്തെത്തിയത്.

Latest News