Tuesday, November 26, 2024

ലോകത്ത് സോഷ്യൽ മീഡിയ ഉപയോഗം വര്‍ധിച്ചതായി പഠനം

ലോക ജനസംഖ്യയുടെ 60 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഡിജിറ്റൽ അഡൈ്വസറി കമ്പനിയായ കെപിയോസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏകദേശം അഞ്ച് ബില്യൺ (500 കോടി) ആളുകൾ, സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരില്‍ 3.7 ശതമാനം വര്‍ധനയാണ് കെപിയോസ് പഠനം പറയുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സമയത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എകദേശം രണ്ട് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെയാണ് ഒരു ദിവസത്തെ എകദേശ ഉപയോഗ സമയം. ഏറ്റവും കൂടുതൽ ജനസഖ്യയുളള ഇന്ത്യയിൽ മൂന്ന് പേരിൽ ഒരാൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഏഴ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് പ്രധാനമായും ആളുകള്‍ ഉപയോഗിക്കുന്നത്. ട്വിറ്റർ, ടെലിഗ്രാം, മെറ്റയുടെ വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ചൈനീസ് ആപ്പായ വി ചാറ്റ്, ടിക് ടോക്ക്, എന്നിവയാണ് ഇഷ്ട ആപ്പുകൾ.

Latest News