Monday, April 21, 2025

യുക്രൈനിലെ ചരിത്ര പ്രധാനമായ കത്തീഡ്രലില്‍ മിസൈലാക്രമണം: ഒരു മരണം

യുക്രൈനിലെ ചരിത്ര പ്രധാനമായ കത്തീഡ്രലിനു നേരെ റഷ്യയുടെ മിസൈലാക്രമണം. സംഭവത്തില്‍ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടുകയും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേല്‍ക്കുകയും ചെയ്തു. കത്തിഡ്രലിനു സമീപമുള്ള മ​റ്റു ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ പ​റ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

തെക്കൻ യുക്രൈനിയൻ തുറമുഖ നഗരമായ ഒഡെസയിലെ ഓർത്തഡോക്സ് ദേവലയമായ രൂപാന്തരീകരണ കത്തീഡ്രലിനു നേരെയാണ് ആക്രമണം നടന്നത്. റഷ്യന്‍ സൈന്യം തൊടുത്ത മിസൈലുകള്‍ ദേവാലയത്തിനു സമീപം വന്നു പതിക്കുകയായിരുന്നു. പിന്നാലെ കത്തീഡ്രലിന്റെ ഉൾവശം അവശിഷ്ടങ്ങളാൽ ചിതറിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒഡേസയ്‌ക്കെതിരായുള്ള റഷ്യൻ ആക്രമണങ്ങളെ ചെറുക്കാന്‍ ഒരാഴ്ചയായി യുക്രൈൻ പാടുപെടുകയാണെന്നും, ഈ പ്രദേശത്തെ തകർക്കാൻ മോസ്കോ ഉപയോഗിച്ച മിസൈലുകളെ നേരിടാൻ യുക്രൈന്‍റെ വ്യോമ പ്രതിരോധത്തിന് കഴിഞ്ഞില്ലെന്നും സിഎന്‍ൻ റിപ്പോര്‍ട്ട് ചെയ്തു.

1809-ൽ ‍നിര്‍മ്മിച്ച ദേവാലയം യു​നെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉള്‍പ്പെടുത്തിയിരുന്നതാണെന്നും ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് സെലന്‍സ്കി പറഞ്ഞു. 1936-ൽ സോവിയറ്റ് കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ടിരുന്ന ദേവാലയം യുക്രൈന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായപ്പോൾ പുനഃര്‍നിര്‍മ്മിച്ചിരുന്നു. അതേസമയം, ക​ത്തീ​ഡ്ര​ൽ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും തീ​വ്ര​വാ​ദ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച ഇ​ട​ങ്ങ​ളാ​ണ് ല​ക്ഷ്യം ​വെ​ച്ച​തെ​ന്നും റഷ്യ പ്രതികരിച്ചു.

Latest News