Tuesday, November 26, 2024

അൾജീരിയ തീപിടുത്തം: മരണസംഖ്യ ഉയരുന്നു

അൾജീരിയയിൽ രൂക്ഷമായി തുടരുന്ന കാട്ടുതീയിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. സംഭവത്തില്‍ ഇതുവരെ 34 പേര്‍ മരിച്ചതായും 197 പേ​ർ​ക്ക് പ​രി​ക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 10 പേര്‍ സൈനി​ക​രാണ്.

രാ​ജ്യ​ത്തി​ന്‍ന്റെ വ​ട​ക്ക​ൻമേ​ഖ​ല​യി​ലു​ള്ള തീ​ര​പ്ര​ദേ​ശ​മാ​യ ബെ​ജാ​യ​യി​ലാ​ണ് കാ​ട്ടു​തീ ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടുദി​വ​സ​ത്തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്തുമാ​ത്രം 23 പേ​രാ​ണ് മ​രി​ച്ച​ത്. ഈ ​മേ​ഖ​ല​യി​ൽ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തിനെ​ത്തി​യ 10 സൈ​നി​ക​ർ തീ ​വ്യാ​പി​ച്ച പ്ര​ദേ​ശ​ത്ത് കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. പരിക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങളും മേഖലയിൽ പുരോഗമിക്കുകയാണ്. അതിനായി 8,000 അ​ഗ്നി​ര​ക്ഷാസേ​ന ഉ​ദ്യോ​ഗ​സ്ഥ​രെയും 530 ട്രക്കുകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ അൾജിയേഴ്‌സിനു കിഴക്ക് കാബിൽ മേഖലയിലെ ബെജായ, ജിജെൽ, അൽജിയേഴ്‌സിനു 100 കിലോമീറ്റർ (60 മൈൽ) തെക്കുകിഴക്കായി ബൗയിറ എന്നിവിടങ്ങളിലാണ് ഏറ്റവും വലുതും മാരകവുമായ അഗ്നിബാധയുണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Latest News