ജപ്പാനിൽ തുടർച്ചയായ 14-ാം വർഷവും ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 22.42 ദശലക്ഷമാണ് നിലവിലെ ജനസംഖ്യ. ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജാപ്പനീസ് സമൂഹത്തിൽ വാർധക്യത്തിലേക്കു കടന്നവരുടെ എണ്ണം കൂടിവരികയാണ്. 2008 മുതൽ എല്ലാ വർഷവും ജപ്പാനിലെ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആദ്യമായാണ് എല്ലാ പ്രീഫക്ച്വറുകളിലും (ജില്ലകൾ) ജനസംഖ്യ ഇടിയുന്നത്. 2021-ൽ 125.68 ദശലക്ഷമുണ്ടായിരുന്ന ജനനസംഖ്യയാണ് 2023 ജനുവരി ഒന്ന് ആയപ്പോഴേക്കും 122.42 ദശലക്ഷമായി കുറഞ്ഞത്. ജനനിരക്കിൽ എട്ടുലക്ഷത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ജപ്പാനിലെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് ദശലക്ഷം വിദേശികൾ ജപ്പാനിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.7% വിദേശികളുടെ എണ്ണം കൂടി. ജനസംഖ്യ കുറയുന്നതിൽ വിദേശികൾക്ക് പങ്കുള്ളതായും ചൂണ്ടിക്കാട്ടപ്പെടുന്നു.