Wednesday, November 27, 2024

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രിയുടെ വീടിന് കറുത്ത തുണിയിട്ട് പ്രതിഷേധം

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കി​ന്റെ യോ​ർ​ക് ഷെ​യ​റി​ലെ വീടിനു കറുത്ത തുണി മൂടി പ്രതിഷേധം. ‘ഗ്രീ​ൻ​പീ​സ്’ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​കരുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.. സുനക് സര്‍ക്കാരിന്‍റെ ഫോസില്‍ ഇന്ധന ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വീടിനു കറുത്ത തുണിയിട്ടത്.

നൂ​റു​ക​ണ​ക്കി​ന് എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക ഖനന പദ്ധതികള്‍ക്കാണ് അടുത്തിടെ സുനക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ കാ​ട്ടു​തീ​യും വെ​ള്ള​പ്പൊ​ക്ക​വും ലോ​ക​മെ​മ്പാ​ടും വീ​ടു​ക​ളെ​യും ജീ​വി​ത​ങ്ങ​ളെ​യും ന​ശി​പ്പി​ക്കു​മ്പോ​ള്‍ ഖനനാനുമതി നല്‍കിയത് ശരിയല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് കറുത്ത തുണി മൂടി ഗ്രീ​ൻ​പീ​സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ‘‘ഋ​ഷി സു​ന​ക് -എ​ണ്ണ ലാ​ഭ​മോ ന​മ്മു​ടെ ഭാ​വി​യോ​?’’ എ​ന്നെ​ഴു​തി​യ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പിന്നാലെ ഇത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലായി.

Latest News