Tuesday, November 26, 2024

പാക്കിസ്താന്‍ ദേശീയ അസംബ്ലി ഓഗസ്റ്റ് 9 ന് പിരിച്ചുവിടും: പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

പാക്കിസ്താനിൽ ഓഗസ്റ്റ് 9 ന് ദേശീയ അസംബ്ലി പിരിച്ചുവിടുമെന്ന് പ്രഖ്യാപനം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷവുമായി മൂന്ന് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഉറപ്പ് നൽകിയതായാണ് വിവരം.

പാർലമെന്ററി നേതാക്കളുമായി ഷഹബാസ് ഷെരീഫ് നടത്തിയ അത്താഴ വിരുന്നിന് ശേഷമാണ് അസംബ്ലി പിരിച്ചുവിടുന്നതിനുള്ള തീരുമാനം എടുത്തതായി പ്രഖ്യാപനം നടത്തിയത്. അസംബ്ലി പിരിച്ചുവിടുന്നതിനുള്ള ഉപദേശം ഓഗസ്റ്റ് 9 ന് രാഷ്ട്രപതിക്ക് കൈമാറാനാണ് തീരുമാനം. ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച്, പിരിച്ചുവിടൽ നടപ്പിലാക്കാൻ രാഷ്ട്രപതി 48 മണിക്കൂറിനുള്ളിൽ ഉപദേശത്തിൽ ഒപ്പിടണം. ഏതെങ്കിലും കാരണവശാൽ, രാഷ്ട്രപതി ഉപദേശത്തിൽ ഒപ്പുവെച്ചില്ലെങ്കിൽ, അസംബ്ലി സ്വയമേവ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കും.

അതേസമയം, ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുന്നതും ദേശീയ അസംബ്ലി പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഏർപ്പെടാൻ പാക്കിസ്താന്‍ മുസ്ലീം ലീഗ് പാർട്ടിക്കുള്ളിൽ പ്രധാനമന്ത്രി ഷെഹ്ബാസ് കഴിഞ്ഞ മാസം അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചതായി ദ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Latest News