സംസ്ഥാനത്തു മുടങ്ങി കിടന്ന ക്ഷേമ പെൻഷന്‍ വിതരണം ചെയ്യാന്‍ പണം അനുവദിച്ച് ധനവകുപ്പ്. ഓണത്തിന് മുന്നോടിയായി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനാണ് ഇത്തവണ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.
അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഓഗസ്റ്റ് 23 ന് മുൻപായി എല്ലാവർക്കും പെൻഷൻ എത്തിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. 3,200 രൂപയാണ് ഇത്തവണ പെൻഷൻ തുകയിനത്തിൽ വിതരണം ചെയ്യുന്നത്. ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഷേമ പെന്‍ഷന്‍ ലഭിക്കും.