Tuesday, November 26, 2024

യുക്രൈൻ പ്രതിസന്ധി: ജിദ്ദയിൽ സമാധന യോഗം ആരംഭിച്ചു

യുക്രൈൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. സൗദി അറേബ്യ‍യുടെ നേതൃത്വത്തിൽ ജിദ്ദയിൽ ചേർന്ന യോഗത്തിലാണ് ചർച്ചകൾ ആരംഭിച്ചത്. ഇന്ത്യ ഉൾപ്പടെ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ഈ വര്‍ഷമാദ്യം മുന്നോട്ടുവച്ച സമാധാന പദ്ധതികളാണ് ജിദ്ദ യോഗം ചര്‍ച്ച ചെയ്യുന്നത്.
അതേസമയം, യോഗത്തില്‍ നിന്ന്‌ റഷ്യയെ ഒഴിവാക്കിയെങ്കിലും യുക്രൈൻ പങ്കെടുക്കുന്നുണ്ട്.
സമാധാന ചർച്ചകൾക്ക് വേദിയൊരുക്കിയതിന് സൗദിയോട് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി നന്ദി അറിയിച്ചു.

”ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാവുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷെ ഞങ്ങള്‍ക്ക് പിന്നില്‍ സത്യമുണ്ട്. ”ജിദ്ദയിലെ യുക്രെയ്ന്‍ പ്രതിനിധി ആന്‍ഡ്രി യെര്‍മാര്‍ക്ക് യോഗത്തിൽ പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് പങ്കെടുക്കുന്നത്.

Latest News