Monday, November 25, 2024

ഏക സിവില്‍ കോഡിനെതിരെ കേരളം പ്രമേയം പാസ്സാക്കും

ഏക സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ പിന്തുണയുടെ പ്രമേയം പാസ്സാകുമെന്നാണ് പ്രതീക്ഷ.

ഇതിനു മുമ്പും സംസ്ഥാനത്തുടനീളം ഏക സിവില്‍ കോഡിനെതിരെ പ്രതിഷേധപരിപാടികള്‍ അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നത്. വിഷയത്തിൽ പാര്‍ലമെന്‍ന്റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എം.പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മതനിരപേക്ഷതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകാസംസ്ഥാനമാണ് കേരളം. പാര്‍ലമെന്റ് അംഗങ്ങള്‍ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്.

വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കുകയാണ് ഏക സിവില്‍ കോഡിന്റെ പ്രധാനലക്ഷ്യം. എന്നാല്‍ തിടുക്കപ്പെട്ട തീരുമാനം ജനാധിപത്യരീതിയല്ലെന്നും രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ വേണ്ടരീതിയില്‍ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Latest News