ദി എക്സോർസിസ്റ്റ്, ദി ഡെവിള്‍ ആൻഡ് ഫാദർ അമോർത്ത് തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളുടെ സംവിധായകനായ വില്യം ഫ്രീഡ്കിൻ അന്തരിച്ചു. ഏറെനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 87-കാരനായ ഫ്രീഡ്കിൻ ആഗസ്റ്റ് ഏഴിനാണ് മരണമടഞ്ഞത്.
ഓസ്കർ, ഗോൾഡൻ ഗ്ലോബ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫ്രീഡ്കിൻ, യു.എസ് ചലച്ചിത്ര വ്യവസായത്തെ അടിസ്ഥാനപരമായി പുനർനിർമ്മിച്ച ഹോളിവുഡ് സംവിധായകരിലൊരാളായിരുന്നു. ഹോളിവുഡ് ക്ലാസിക് ഹൊറർ സിനിമയായ ‘ദി എക്സോർസിസ്റ്റ്’ ആണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രം.
ഫ്രാൻസിസ് ഫോർഡ് കൊപ്പോള, മാർട്ടിൻ സ്കോർസെസി എന്നിവരോടൊപ്പം 1970-കളുടെ തുടക്കത്തിൽ ‘ദി ഫ്രഞ്ച് കണക്ഷൻ’ എന്ന പോലീസ് നാടകത്തിലൂടെയാണ് ഫ്രീഡ്കിൻ സിനിമാലോകത്തേക്ക് രംഗപ്രവേശനം ചെയ്തത്. ജീൻ ഹാക്ക്മാൻ അഭിനയിച്ച ഈ ചിത്രം മികച്ച സംവിധായകനും മികച്ച ചിത്രത്തിനും ഉൾപ്പെടെ അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തു.