Sunday, November 24, 2024

യു.കെയില്‍ ആശങ്ക വിതച്ച് പുതിയ ഒമിക്രോൺ വകഭേദം

യു.കെയില്‍ വീണ്ടും പുതിയ ഒമിക്രോൺ വകഭേദം കണ്ടെത്തിയാതായി റിപ്പോർട്ട്. ‘ഇജി 5.1’ എന്ന എറിസ് വകഭേദമാണ് ഇപ്പോൾ ആശങ്ക വിതയ്‌ക്കുന്നത്. യു.കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് പുതിയ വകഭേദവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യു.കെയിൽ ആദ്യമായി ജൂലൈ 31-നാണ് ഇജി 5.1 എന്ന വകഭേദം ശ്രദ്ധയിൽപെടുന്നത്. തുടർന്ന് വിദഗ്ധസംഘത്തിന്റെ പരിശോധനയിൽ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണ് ഇതെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഏഴിലൊരാൾക്ക് എറിസ് ആണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ അഭിപ്രായത്തില്‍, തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങി സാധാരണ പനിബാധിച്ചവരിൽ കാണുന്ന പ്രകടമായ ലക്ഷണങ്ങൾ തന്നെയാണ് എറിസിനുമുളളത്. നേരത്തെ രോഗം ബാധിച്ചവരിലും വാക്‌സിൻ സ്വീകരിച്ചവരിലും സുരക്ഷാസാധ്യതകളുണ്ടെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. അതേസമയം, പ്രായമായവരിൽ രോഗം വളരെപ്പെട്ടെന്ന് പടർന്നുപിടിക്കുകയും അപകടാവസ്ഥയിലാവുകയും ചെയ്യുമെന്നും യു.കെ ആരോഗ്യസംഘടനകൾ അറിയിച്ചിട്ടുണ്ട്.

Latest News