മുന്നാക്കവിഭാഗങ്ങളിലെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ സമർപ്പിച്ച 164 സംവരണേതര വിഭാഗങ്ങളുടെ പട്ടികയിൽ 163-ാമതുള്ള സിറിയൻ കാത്തലിക് (സീറോമലബാർ കാത്തലിക്) എന്നത് സീറോമലബാർ സിറിയൻ കാത്തലിക് എന്നാക്കി മാറ്റി. ഇതു സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. സീറോമലബാർ സഭയിലെ ക്നാനായ കാത്തലിക്, ദളിത് കാത്തലിക്, നാടാർ കാത്തലിക് എന്നിവരൊഴികെയുള്ള അംഗങ്ങളെ സൂചിപ്പിക്കുന്നതിനാണ് സീറോമലബാർ സിറിയൻ കാത്തലിക് എന്ന പേര്.
സിറിയൻ കാത്തലിക് (സീറോമലബാർ കാത്തലിക്) എന്നത് സീറോമലബാർ സിറിയൻ കാത്തലിക് എന്നാക്കി മാറ്റി. ഇതു സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് ചുവടെ ചേർക്കുന്നു.
മുന്നാക്കവിഭാഗങ്ങളിലെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ പരാമർശം (1) പ്രകാരം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഒ.ബി.സി, കേന്ദ്ര, ഒ.ബി.സി., സംസ്ഥാന എസ്.ഇ.ബി.സി പട്ടികയിലൊന്നും ഉൾപ്പെടാത്ത, അതായത് തൊഴിൽസംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്ത 164 സംവരണേതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുതപട്ടികയിൽ 163-ാം നമ്പരായിട്ടുള്ള സിറിയൻ കാത്തലിക് (സീറോമലബാർ കാത്തലിക്) എന്ന പേരിനുപകരം സീറോമലബാർ സിറിയൻ കാത്തലിക് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പരാമർശം (3) പ്രകാരം കത്ത് സമർപ്പിച്ചിരുന്നു.
(2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും സംവരണേതര പട്ടികയിലെ 163-ാം നമ്പരായ സിറിയൻ കാത്തലിക് (സീറോമലബാർ കാത്തലിക്) എന്ന പേരിനുപകരം “സീറോമലബാർ സിറിയൻ കാത്തലിക്” എന്ന് മാറ്റംവരുത്തി ഉത്തരവാകുന്നു.
(3) മേൽ ഭേദഗതികളോടെ പരാമർശം (2) പ്രകാരമുള്ള ഉത്തരവ് നിലനിൽക്കുന്നതാണ്.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം
കെ.ആർ. ജ്യോതിലാൽ,