Tuesday, November 26, 2024

അർമേനിയയില്‍ 1,20,000-ലധികം ക്രൈസ്തവര്‍ വംശഹത്യ ഭീഷണിയില്‍

അർമേനിയയിൽ 1,20,000-ലധികം ക്രിസ്ത്യാനികൾ ഉപരോധവും വംശഹത്യയും നേരിടുന്നു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ അസർബൈജാൻ ഏർപ്പെടുത്തിയ ഉപരോധം മൂലമാണ് ക്രിസ്ത്യാനികൾ ക്ലേശിക്കുന്നത്. “ജീവിക്കാൻ സാധിക്കാത്തതുമൂലം അർമേനിയൻ ക്രിസ്ത്യാനികൾ ഈ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരാകുന്നു. അസർബൈജാൻ മേഖലയിൽ ക്രിസ്ത്യാനികൾ ദാരുണമായി കൊല്ലപ്പെടുന്നു” – മുൻ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അംബാസഡർ സാം ബ്രൗൺബാക്ക് പറഞ്ഞു.

1988 മുതൽ, അർമേനിയയും അസർബൈജാനും തമ്മിൽ നാഗോർണോ-കറാബാക്ക് അല്ലെങ്കിൽ അർമേനിയക്കാർ വിളിക്കുന്ന ‘ആർട്ട്സാഖ്’എന്ന പ്രദേശത്തെ ചൊല്ലി യുദ്ധം ആരംഭിച്ചിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷരാജ്യമായ അർമേനിയയും മുസ്ലിം ഭൂരിപക്ഷരാജ്യമായ അസർബൈജാനും തമ്മിലുള്ള ഈ യുദ്ധത്തിൽ മതം പ്രധാനകാരണമാണ്. ബ്രൗൺബാക്ക് പറയുന്നതനുസരിച്ച്, അസർബൈജാൻ, അർമേനിയൻ ക്രിസ്ത്യൻ ജനതയെ പുറത്താക്കാൻ ശ്രമിക്കുന്നു. അസർബൈജാൻ രാഷ്ട്രീയമായും തത്വശാസ്ത്രപരമായും പ്രധാന പ്രാദേശികശക്തിയായ തുർക്കിയുമായി യോജിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് അർമേനിയൻ ക്രിസ്ത്യാനികൾക്കെതിരെ ഇവർ പ്രവർത്തിച്ചുതുടങ്ങിയത്.

Latest News