Tuesday, November 26, 2024

69-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന്

69-ാമത് നെഹ്റു ട്രോഫി ജലോത്സവം ആലപ്പുഴ പുന്നമടക്കായലിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്റു പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്യുന്നതോടെയാണ് ജലമേളയ്ക്ക് തുടക്കമാകുക. 2017-നുശേഷം ഇതാദ്യമായാണ് ടൂറിസം കലണ്ടർ അനുസരിച്ച്, ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.

ഒൻപതു വിഭാഗങ്ങളിലായി പത്തൊൻപത് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്നത്. അഞ്ച് ഹീറ്റ്സ് ഉണ്ടാവുന്ന വള്ളകളിയുടെ ആദ്യ ഹീറ്റ്സ് രാവിലെ 11 മണിക്ക് ആരംഭിക്കും. നാല് ട്രാക്കുകളിലായാണ് വള്ളങ്ങൾ മത്സരിക്കുന്നത്. ഫൈനൽ മത്സരങ്ങൾ വൈകിട്ട് നാലുമണിക്ക് ആരംഭിക്കും.

ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുക. വൈകിട്ട് അഞ്ചുമണിക്കാണ് ഫൈനൽ. 5.30-ന് മന്ത്രി പി. പ്രസാദ് വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. പരിപാടിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. ‌രാജൻ, സജി ചെറിയാൻ, എം.ബി രാജേഷ്, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

Latest News