Tuesday, November 26, 2024

മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്‌ഫോമില്‍ കോള്‍ ഫീച്ചര്‍ വരുന്നു

പ്രമുഖ മൈക്രോ ബ്ലോഗിംങ് ആപ്പ് ആയ ഇലോൺ മസ്കിന്റെ ‘എക്സ്’ൽ ഇനിമുതല്‍ കോളും ലഭ്യമാകും. വോയിസ് കോൾ സംവിധാനം പ്ലാറ്റ്‌ഫോമില്‍ വരുമെന്നാണ് അഭ്യൂഹങ്ങള്‍. എക്‌സിലെ ഡിസൈനറായ ആൻഡ്രിയ കോൺവേ കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റിനു പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

‘എക്‌സിൽ നിന്നും ഒരാളെ വിളിച്ചു’ എന്നാണ് ആൻഡ്രിയയുടെ പോസ്റ്റ്. ഇത് പ്ലാറ്റ്‌ഫോമിന് ഉടൻതന്നെ ഒരു ബിൽറ്റ്-ഇൻ വോയ്‌സ് കോൾ ഫീച്ചർ ലഭിച്ചേക്കുമെന്നതിന്റെ സൂചനയാണെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
മെയ് മാസത്തിൽ ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യുന്നതിനുമുന്‍പായി ഇലോൺ മസ്കും സമാനമായി ഒരു പോസ്റ്റിലൂടെ, പ്ലാറ്റ്‌ഫോമില്‍ കോള്‍ ഫീച്ചര്‍ വരുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു. ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലുള്ള ആരുമായും നിങ്ങളുടെ ഹാൻഡിലിൽ നിന്ന് വോയ്‌സ്, വീഡിയോ ചാറ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഉടൻ വരുന്നെന്നും അതിനാൽ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി നിങ്ങൾക്ക് സംസാരിക്കാനാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

നിലവിൽ പ്ലാറ്റ്‌ഫോമിൽ തത്സമയ സംഭാഷണങ്ങൾ നടത്താനുള്ള ഏകമാർഗം സ്‌പെയ്‌സിലൂടെയാണ്. ഇത് സോഷ്യൽ ഓഡിയോ ആപ്പായ ക്ലബ്‌ഹൗസിനോട് സാമ്യമുള്ളതാണ്. എന്നാൽ ആർക്കും സ്‌പെയ്‌സിലേക്ക് ട്യൂൺ ചെയ്യാന്‍ സാധിക്കുമെന്നതിനാൽ വൺ ടു വൺ സംഭാഷണങ്ങൾക്ക് ഇത് അനുയോജ്യമല്ല.

Latest News