ഹവായ് ദ്വീപിലെ മൗയിയിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 55 പേര്‍ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഡോറ ചുഴലിക്കാറ്റിന്റെ ഫലമായുണ്ടായ അതിശക്തമായ കാറ്റ്, കാട്ടുതീ പടരുന്നത് വേഗത്തിലാക്കുകയായിരുന്നു. കാട്ടുതീ പടര്‍ന്നതിനുപിന്നാലെ ആയിരത്തിലധികം പേരെയാണ് കാണാതായത്.
ദ്വീപിലെ ലെഹാന പട്ടണത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. പതിനായിരത്തിലധികം പേരെ ഇവിടെനിന്നും മാറ്റിപ്പാർപ്പിച്ചതായും കാട്ടുതീയുടെ എൺപത് ശതമാനവും അണയ്ക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.