‘നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി’ (എന്‍.എം.എം.എല്‍) ഇനിമുതല്‍ ‘പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്
കേന്ദ്രം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തിലാണ് ഈ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എന്‍.എം.എം.എല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ജൂലൈയില്‍ ചേര്‍ന്ന യോഗത്തിലാണ് പേര് മാറ്റാന്‍ തീരുമാനമായത്. പി.എം.എം.എല്‍ സൊസൈറ്റി എന്ന പുതിയ പേരില്‍ എന്‍.എം.എം.എല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്രയാണ് പുനര്‍നാമകരണം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്. നേരത്തെ മ്യൂസിയത്തിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും ‘എക്സ്’ പ്ലാറ്റ്‌ഫോമില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പുതിയ പേരില്‍ ഔദ്യോഗികമുദ്ര പതിപ്പിക്കുന്നതിന് ഭരണപരമായ ചില നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അന്തിമ അനുമതി ലഭിച്ചതായും അധികൃതര്‍ പറഞ്ഞു. .