Monday, November 25, 2024

സംഘര്‍ഷ മേഖലകളില്‍ സമാധാനം കൊണ്ടുവരാന്‍ ഇന്ത്യയും ചൈനയും ധാരണയായി

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ സമാധാനം കൊണ്ടുവരാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ കമാന്‍ഡര്‍ മേധാവികള്‍ തമ്മില്‍ ആഗസ്റ്റ് 13, 14 തീയതികളിലായി നടന്ന ചര്‍ച്ചകളിലാണ് ധാരണയിലെത്തിയത്. നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സമാധാനചര്‍ച്ച നടന്നതായി ഇരുരാജ്യങ്ങളും ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ ആറിടങ്ങളില്‍ ചൈനീസ് സേന കടന്നുകയറിയതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷസാധ്യത നിലനിന്നിരുന്നു. നേരത്തെ നടത്തിയ ചര്‍ച്ചകളുടെ ഭാഗമായി ഇതില്‍ നാലിടങ്ങളില്‍ നിന്ന് ഇരുസൈന്യങ്ങളും പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളില്‍ ഡൈനീസ് മേഖലകളില്‍ സൈന്യം നിലയുറപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയിലൂടെ ഇവിടെ നിന്നുള്ള സൈന്യത്തെ പിന്‍വലിക്കുകയായിരുന്നു.

പുതിയ ധാരണകള്‍പ്രകാരം സൈന്യത്തെ പിന്‍വലിച്ചതിനുപിന്നാലെ മേഖലകള്‍ കേന്ദ്രീകരിച്ച് പെട്രോളിങ് ഉള്‍പ്പെടെ ആരംഭിക്കാനാണ് ഇന്ത്യയുടെ പുതിയ നീക്കം.

Latest News