Monday, November 25, 2024

യു.കെയില്‍ തൊഴിലില്ലായ്മ ഉയരുന്നു: ഒ.എൻ.എസ് റിപ്പോര്‍ട്ട്

ഉയർന്ന പണപ്പെരുപ്പവും ജീവിതചെലവും യു.കെയിൽ തൊഴിലില്ലായ്മ ഉയര്‍ത്തിയതായി റിപ്പോ‍ര്‍ട്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ.എൻ.എസ്) ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാൽ കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ അപേക്ഷിച്ച് യു.കെയിൽ തൊഴിലില്ലായ്മനിരക്ക് കുറവാണെന്നാണ് ധനമന്ത്രാലത്തിന്റെ അവകാശവാദം.

മുന്‍മാസങ്ങളിലെ കണക്കനുസരിച്ച്, യു.കെയില്‍ തൊഴിൽരഹിതരുടെ എണ്ണം നാലു ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി വർധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആറുമാസം വരെ ആളുകൾ തൊഴിലില്ലാതെ ഇരുന്നതാണ് കണക്കുകളില്‍ തൊഴില്ലായ്മവർധനവിന് കാരണമായതെന്ന് ഒ.എൻ.എസ് പറഞ്ഞു. 2021 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ കണക്ക് നോക്കുമ്പോൾ, തൊഴിലില്ലായ്മനിരക്ക് ഉയർന്നതാണെങ്കിലും ചരിത്രപരമായ മാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ നിരക്ക് ഉയർന്നിട്ടില്ലെന്നും മന്ത്രാലയം അവകാശപ്പെടുന്നു.

“ജൂൺ മാസം വരെയുള്ള കാലയളവിലെ തൊഴിൽരഹിതരുടെ എണ്ണത്തിലും തൊഴിലില്ലായ്മ നിരക്കിലുമുണ്ടാകുന്ന വർധനവ് തൊഴിൽവിപണിയിലെ മാന്ദ്യമാണ് സൂചിപ്പിക്കുന്നത്. എന്നാൽ വേതനവളർച്ച ഇപ്പോഴും ത്വരിതഗതിയിലാണ്” – ക്യാപിറ്റൽ ഇക്കണോമിക്സിലെ യു.കെ ഡെപ്യൂട്ടി ചീഫ്, റൂത്ത് ഗ്രിഗറി പറഞ്ഞു. അതേസമയം, ജി-7 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം യു.കെയിലാണെന്നാണ് റിപ്പോർട്ടുകള്‍. രാജ്യത്ത് നിലവിലെ വാർഷിക പണപ്പെരുപ്പം 7.9 ശതമാനമാണ്.

Latest News