നീറോ ചക്രവർത്തി തന്റെ സ്റ്റേജ് റിഹേഴ്സലുകൾ നടത്തിയിരുന്ന തിയേറ്ററിന്റെ അവശിഷ്ടങ്ങൾ വത്തിക്കാനു സമീപം കണ്ടെത്തി. ഇക്വസ്ട്രിയൻ ഓർഡറിന്റെ ആസ്ഥാനമായ പലാസോ ഡെല്ല റോവറിന്റെ അകത്തെ മുറ്റത്ത് റോമിലെ ആർക്കിയോളജിയുടെ സ്പെഷ്യൽ സൂപ്രണ്ടൻസ് നടത്തിയ പുരാവസ്തുഗവേഷണത്തിലാണ് നീറോ തിയേറ്ററിന്റെ അവശിഷ്ടങ്ങളെന്നു തിരിച്ചറിയാൻ കഴിയുന്ന ഘടനകൾ കണ്ടെത്തിയത്.
ഈ കണ്ടെത്തൽ ചരിത്രപരമായ ഒരു വസ്തുത മാത്രമല്ല, റോമിലുണ്ടായ തീപിടുത്തത്തിനുശേഷം ക്രിസ്ത്യാനികളുടെ രക്തസാക്ഷിത്വവുമായുള്ള ബന്ധവും വെളിപ്പെടുന്നു. ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയം പറയുന്നതനുസരിച്ച്, റിപ്പബ്ലിക്കൻ കാലഘട്ടത്തിന്റെ അവസാനം മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ വ്യാപിച്ചുകിടക്കുന്ന ചരിത്രപരമായ വസ്തുതകൾ ഈ ഉത്ഖനനം വെളിപ്പെടുത്തി.
നീറോ ചക്രവർത്തി തന്റെ റിഹേഴ്സൽ നടത്തിയിരുന്ന തിയേറ്ററിന്റെ ഭാഗമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.