റഷ്യക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് യു.കെയില്‍ വിദേശികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഒരു സ്ത്രീയും രണ്ടും പുരുഷന്മാരും ഉള്‍പ്പടെയുള്ളവരെയാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥര്‍ പിടികൂടിയവരില്‍ രണ്ടു പേര് ബൾഗേറിയൻ പൗരത്വമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരക്ഷാ ഭീഷണിയുടെ കാര്യത്തില്‍ ഏറ്റവും കൂടുതൽ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളിലൊന്നായാണ് റഷ്യയെ യു.കെ കണുന്നത്. പുതിയ ദേശസുരക്ഷാ നിയമം അടുത്തിടെ രാജ്യം പാസാക്കിയതോടെ പുറത്തുനിന്നുള്ള സുരക്ഷാഭീഷണികളിൽ യു.കെ ഏറെ ജാഗ്രത പുലർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.