സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ന്യൂയോർക്കിൽ ടിക് ടോക്കിനു നിരോധനം. ജീവനക്കാരുടെയും സർക്കാർ വിതരണം ചെയ്തിരിക്കുന്ന മൊബൈൽ ഫോണുകളില്‍ നിന്നുമാണ് ടിക്ടോക് നിരോധിച്ചത്. 30 ദിവസത്തിനുള്ളില്‍ ആപ്പ് ഹാർഡ്‌വെയറിൽ നിന്ന് ഇല്ലാതാക്കാൻ ഏജൻസികൾക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
ചൈനീസ് കോർപ്പറേഷന്റെ ഭാഗമായ ബൈറ്റ് ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ടോക്.ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ബെയ്ജിംഗുമായി ഇവര്‍ പങ്കുവക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് ആപ് നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ വിശദ്ദീകരണം.
ടിക് ടോക്ക് വഴി ചൈനയ്‌ക്ക് അമേരിക്കക്കാരെ ട്രാക്ക് ചെയ്യാനും, ഫോണിലെ സ്വകാര്യ വിവരങ്ങളടക്കം ഉപയോഗിക്കാനും കഴിയുമെന്ന് യുഎസ് ഭരണകൂടം നേരത്തെ ആശങ്ക ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ടിക് ടോക്ക് നിരാേധിച്ചിരിക്കുകയാണ്.