അമേരിക്കൻ ഓൺലൈൻ വീഡിയോ പ്ലാറ്റ് ഫോമായ യൂട്യൂബിന് തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോ നല്‍കിയെന്നാരോപിച്ച് ഗൂഗിളിനു പിഴ. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ നല്‍കിയ ദൃശ്യങ്ങള്‍ക്കെതിരെയാണ് റഷ്യന്‍ കോടതി പിഴയിട്ടത്. ഏകദേശം 30 ലക്ഷം റൂബിളാണ് കോടതി പിഴത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൂഗിള്‍ നല്‍കിയ വീഡിയോയില്‍ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് യൂട്യൂബിന് നല്‍കിയതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇതു നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്. അതേസമയം, സമാനമായ കേസില്‍ ഈ മാസം ആദ്യം ആപ്പിള്‍, വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്നിവയ്‌ക്കെതിരെയും റഷ്യ നടപടിയെടുത്തിരുന്നു.