അനധികൃതമായി നിലംമണ്ണിട്ട് നികത്തിയെന്നാരോപിച്ച് മാത്യു കുഴല്നാടന് എംഎല്‍എയുടെ വീട്ടില്‍ റീ സര്‍വ്വേ ആരംഭിച്ചു. കോതമംഗലം കടവൂര്‍ വില്ലേജിലുള്ള എംഎല്‍എയുടെ കുടുംബ വീട്ടിലാണ് സര്‍വ്വേ നടക്കുന്നത്. വിജിലന്‍സ് നിര്‍ദേശ പ്രകാരമാണ് സര്‍വ്വേ.
എംഎല്‍എ നികുതി വെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണം വെളിപ്പിച്ചെന്നും ആരോപിച്ച് സിപിഐഎം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭൂമി അളക്കാനുള്ള നടപടി. ഭൂമിയില്‍ തണ്ണീര്‍ത്തടം നിലനിന്നിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്. എന്നാല്‍ ഇതൊരു ഡ്രൈ ലാന്ഡാണെന്നാണ് മാത്യൂ കുഴല്‍നാടന്റെ വാദം.
അതേസമയം, മാത്യു കുഴല്നാടനെതിരേയുള്ള പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മൂവാറ്റുപുഴ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.