രാജ്യത്തു കഞ്ചാവിനുള്ള നിയന്ത്രണം എടുത്തുകളയുന്ന ബില്ല് ജർമൻ മന്ത്രിസഭ പാസാക്കിയതിനെതിരെ പ്രതിപക്ഷം രംഗത്ത്. കഞ്ചാവ് കൈവശംവെക്കാനും ചെടികൾ വളർത്താനും ജനങ്ങൾക്ക് അനുമതി നൽകുന്ന ബില്ലിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.
മരുന്നു ആവശ്യത്തിനായി ജര്‍മ്മനിയില്‍ മൂന്ന് കഞ്ചാവ് ചെടി വരെ വളർത്താനുള്ള അനുമതിയുണ്ട്. എന്നാല്‍ പുതിയ ബില്ലിലൂടെ പ്രായപൂർത്തിയായ ഒരാൾക്ക് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കുന്നതിനും ചെടികള്‍ വളർത്താനുള്ള അനുമതിയും നല്‍കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ബില്ലിനെതിരെ രംഗത്തെത്തിയത്. പുതിയ ബില്ല് യുവാക്കളെ ലഹരിക്ക് അടിമപ്പെടുത്തുമെന്നും കുത്തഴിഞ്ഞ ജീവിതത്തിലേക്ക് നയിക്കുന്നതാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
അതേസമയം, പുതിയ നിയമം കരിഞ്ചന്തയിലെ കച്ചവടത്തിനു തടയിടാനും ലഹരിമൂലമുള്ള കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ കുറക്കാനും കഴിയുമെന്നാണ് ഭരണകൂടത്തിന്റെ വിശദ്ദീകരണം. കൂടാതെ നിയന്ത്രണം നീക്കുന്നതിലൂടെ അതിന്റെ ദൂഷ്യഫലത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും അവബോധം വളര്‍ത്താനും കഴിയുമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ അറിയിച്ചു.