അധിനിവേശമേഖലകള് തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രമണങ്ങളുടെ ഭാഗമായി മോസ്കോയില്‍ വീണ്ടും യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. മോസ്കോ നഗരത്തിനു മുകളിലെത്തിയ ഡ്രോണ്‍ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. സംഭവത്തില്‍ ആർക്കെങ്കിലും പരിക്കേൽക്കുകയോ, തീപിടിത്തമുണ്ടാവുകയോ ചെയ്തിട്ടില്ല.
മോസ്കോ നഗരം ലക്ഷ്യമാക്കി വെള്ളിയാഴ്ചയായിരുന്നു യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. പുലര്‍ച്ചെ നാലിനുണ്ടായ ആക്രമണത്തില്‍, റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണ്‍ തിരിച്ചറിയുകയും വെടിവച്ചിടുകയുമായിരുന്നു. തകർന്ന ഡ്രോണിന്റെ ചിലഭാഗങ്ങൾ ഒരു പ്രദർശനകേന്ദ്രത്തിൽ പതിച്ചതായും അധികൃതര്‍ വ്യക്താമാക്കി. കഴിഞ്ഞമാസം രണ്ടുതവണ ഡ്രോൺ ആക്രമണമുണ്ടായ മോസ്കോ സിറ്റി വാണിജ്യകേന്ദ്രത്തിനു സമീപത്താണ് വെള്ളിയാഴ്ച ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച പ്രദർശനകേന്ദ്രം സ്ഥിതിചെയ്യുന്നത്.