Monday, November 25, 2024

മഴക്കെടുതി: ഹിമാചല്‍ പ്രദേശില്‍ 77 മരണം

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയെ തുടർന്ന് മരിച്ചവരുടെ എണ്ണം 77ആയി ഉയർന്നു. മണ്ണിടിച്ചിലില്‍ തകര്‍ന്ന സമ്മര്‍ ഹില്‍ മേഖലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഷിംല എസ് പി സഞ്ജീവ് കുമാര്‍ ഗാന്ധി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

കനത്ത മഴയില്‍ മനുഷ്യജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹിമാചലിനെ പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഷിംല ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകള്‍ തകര്‍ന്നവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.

Latest News