ബഹ്റൈന്‍ ജയിലിനുള്ളില്‍ തടവുകാരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജയിലിനുള്ളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സമരം. അഞ്ഞൂറോളം വരുന്ന തടവുകാര്‍ പത്തുദിവസത്തിലേറെയായി ഭക്ഷണം ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് സമരം ചെയ്യുന്നത്.
ഓഗസ്റ്റ് ഏഴിനാണ് തടവുകാര്‍ സമരം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാര്‍ഥനകള്‍ക്കുള്ള സമയം വര്‍ധിപ്പിക്കുക, കുടുംബാഗങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍ നീക്കുക, വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ശരിയായ വൈദ്യസഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. സെല്ലുകള്ക്കുപുറത്ത് ഒരുമണിക്കൂര്‍ എന്ന നിലവിലെ നിയന്ത്രണം മാറ്റി കൂടുതല്‍ സമയം അനുവദിക്കണമെന്നും തടവുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മനുഷ്യജീവിതത്തിന് പ്രധാനപ്പെട്ട ആവശ്യങ്ങളാണെന്നും തടവുകാര്‍ വാദമുയര്‍ത്തുന്നു.
അതേസമയം, ബഹ്റൈന്‍ ജയിലിനുള്ളില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും ശക്തമായ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മുന്‍തടവുകാരനായ സയ്യിദ് അല്വാദേയ് എന്നയാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുതിര്‍ന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ അബ്ദുല്‍ഹാദി അല്‍ ഖവാജ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയതടവുകാരും ജൗവിലെ പ്രതിഷേധങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍