ജമ്മു-കാശ്മീരിലെ പുൽവാമയില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. ലഷ്‌കറെ ത്വയ്ബയുടെ ഉന്നത കമാൻഡറക്കം രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പുൽവാമ ജില്ലയിലെ ലാരോ-പരിഗം മേഖലയിലാണ് തീവ്രവാദികളും സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേനയും ജമ്മു-കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. “പുൽവാമയിലെ ലാരോ-പരിഗാം മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചിട്ടുണ്ട്. പോലീസും സുരക്ഷാസേനയും പ്രതിരോധിക്കുകയാണ്” – കാശ്മീർ സോൺ പോലീസ് ഔദ്യോഗിക എക്സ് പേജിലൂടെ വിവരങ്ങൾ പങ്കുവച്ചു. അതേസമയം ഭീകരരുടെ മൃതദേഹങ്ങൾ ഇതുവരെയും കണ്ടെടുത്തിട്ടില്ല.
ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച ഓപ്പറേഷനുപിന്നാലെ രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കുശേഷമാണ് രണ്ടു ഭീകരരെക്കൂടി വധിച്ചത്. തീവ്രവാദികൾ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതെന്ന് പൊലീസ് വ്യക്തമാക്കി.