സര്‍ക്കാര്‍ വാഹനങ്ങളില്‍ മള്‍ട്ടികളര്‍ ഉള്‍പ്പടെയുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ 5,000 രൂപ വരെ പിഴ ഈടാക്കാന്‍ നിര്‍ദേശം. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരുടെ വാഹനങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ക്കാണ് പിഴ ഈടാക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി.
സര്‍ക്കാര്‍ ഉത്തവനുസരിച്ച്, ഫ്ലാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി, നിയോണ്‍ നാടകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ വാഹന ഉടമ എന്നനിലയില്‍ സര്‍ക്കാര്‍ പിഴ നല്‍കേണ്ടിവരുമെന്നും ഉത്തവില്‍ പറയുന്നു. ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു നേരത്തെ മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്.
എന്നാല്‍ ഇത് വി.ഐ.പി സംസ്‌കാരത്തിന്റെ ഭാഗമാണെന്നു വിലയിരുത്തി ബീക്കൺ ലൈറ്റുകൾ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബീക്കൺ ലൈറ്റുകള്‍ ഒഴിവാക്കുകയും പകരമായി മുന്‍വശത്തെ ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതാണ് പുതിയ ഉത്തരവിലൂടെ നിരോധിച്ചത്.