അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നിരായുധരായ കുടിയേറ്റക്കാരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യമനില്‍ നിന്നും സൗദിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് കൊലപ്പെടുത്തിയത്.
സമീപ വര്‍ഷങ്ങളില്‍ നൂറില്‍പരം നിരായുധരായ കുടിയേറ്റക്കാര്‍ സൗദിയിലേക്ക് കുടിയേറാന്‍ ശ്രമം നടത്തിയിരുന്നു. ഇവരെയാണ് യാതൊരു പ്രകോപനവും കൂടാതെ സൗദി സൈന്യം കൊലപ്പെടുത്തിയത്. ഫയേർഡ് ഓൺ അസ് ലൈക് റെയ്ൻ ( ഞങ്ങൾക്ക് നേരെ മഴ പോലെ വെടി വെച്ചു ) എന്ന പേരിലാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ അധികവും എത്യോപ്യന്‍ പൗരന്മാരാണ്.
എന്നാൽ, ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആരോപണം സൗദി സർക്കാർ റിപ്പോർട്ട് പൂർണമായും തള്ളി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിശ്വസനീയമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സർക്കാർ വൃത്തങ്ങൾ എഎഫ്പി (ഏജൻസി ഫ്രാൻസ്-പ്രസ്സ്)യോട് പറഞ്ഞു.