ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യൻ സമയം വൈകിട്ട് 6.04നായിരുന്നു ലാൻഡിംഗ്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായിമാറി ഇന്ത്യ.
ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് പോയ റഷ്യയുടെ ലൂണ 25 പാതിവഴിയിൽ തകർന്ന് വീണതിന്റെ ആശങ്കകൾക്ക് ñനടുവിലാണ് ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിത്.
വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട്
5.45 നാണു ആരംഭിച്ചത്. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്ന് ലാൻഡറിന് നിർദേശങ്ങൾ നൽകി. കൃത്യമായ നിർദേശങ്ങൾ സ്വീകരിച്ച ലാൻഡർ ഐ എസ് ആർ ഒ നിശ്ചയിച്ച 6.04ണ് തന്നെ ദൗത്യവും പൂർത്തിയാക്കി. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ചരിത്രവും കുറിച്ചു.