Sunday, November 24, 2024

ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡറില്‍ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി. ഇതോടെ ഇന്ത്യയുടെ ദേശീയമുദ്രയായ അശോകസ്തംഭവും ഐ.എസ്.ആർ.ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു.

സോഫ്റ്റ് ലാൻഡിങ് വിജയകരമായിനടത്തി നാല് മണിക്കൂറിനുശേഷമാണ് ലാൻഡറിന്റെ വാതിൽ തുറന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങിയത്. ചന്ദ്രോപരിതലത്തിൽനിന്ന് ഏറ്റവും കൃത്യതയാർന്ന വിവരങ്ങൾ ഭൂമിയിലെത്തിക്കുക എന്ന ലക്ഷ്യമാണ് പ്രഗ്യാൻ റോവറിനുള്ളത്. ആറ് ചക്രങ്ങളുള്ള ചെറുവാഹനമാണ് ഇത്. 26 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം.

റോവര്‍ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയെങ്കിലും വിക്രം ലാൻഡർ, ലാൻഡിങ് നടത്തിയപ്പോഴുണ്ടായ പൊടിപടലങ്ങൾ കാരണം ഇതിന് മുന്നോട്ടുനീങ്ങാൻ സാധിച്ചിട്ടില്ല. പൊടിയടങ്ങുന്നതോടെ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ ആരംഭിക്കും. 14 ദിവസങ്ങളാണ് റോവര്‍ പരീക്ഷണങ്ങള്‍ നടത്തുക. ഇതിനായി ചന്ദ്രനിൽ 500 മീറ്റർ വരെ റോവര്‍ (1600 അടി) നിരങ്ങിനീങ്ങും. 14 ദിവസങ്ങള്‍ക്കുശേഷം ഇവ പ്രവർത്തനരഹിതമാകും

Latest News