ആഗസ്റ്റ് 22-ന് കെനിയയിൽ അൽ-ഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും പത്തു വീടുകളും ഒരു പള്ളിയും കത്തിക്കുകയും ചെയ്തു. സൊമാലിയൻ ആസ്ഥാനമായുള്ള അൽ-ഷബാബ് തീവ്രവാദികൾ നടത്തിയ രണ്ട് ആക്രമണങ്ങൾക്കുശേഷം പ്രദേശവാസികൾ ആക്രമണം ഭയന്ന് ഒരു സ്കൂളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ ഭീകരസംഘടന നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ പന്ത്രണ്ടിലധികം പേരുടെ ജീവനാണ് നഷ്ടമായത്. അക്രമികളെ വനത്തിലേക്കു തുരത്തിയതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റൊരാക്രമണത്തിൽ, അൽ-ഷബാബ് സംഘം ലാമു ഗാർസെൻ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ പതിയിരുന്ന് ആക്രമിച്ചപ്പോൾ രണ്ട് വാഹനയാത്രികർ കൊല്ലപ്പെട്ടു.
കഴിഞ്ഞ മൂന്നുമാസങ്ങളായി ലാമുവിൽ ക്രിസ്ത്യാനികൾക്കുനേരെയുള്ള ആക്രമണം അൽ-ഖ്വയ്ദയുടെ സഖ്യകക്ഷിയായ തീവ്രവാദിസംഘം ശക്തമാക്കിയിരുന്നു.