Monday, November 25, 2024

ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം: പാക്കിസ്ഥാനില്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എണ്ണം 200 ക​ട​ന്നു

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ 60 പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 200 ക​ട​ന്ന​താ​യി അധികൃതര്‍ അറിയിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്തത്.

ഫൈ​സ​ലാ​ബാ​ദ് ജി​ല്ല​യി​ലെ ജ​റ​ൻ​വാ​ല​യി​ൽ പള്ളികള്‍ക്കുനേരെ മ​ത​നി​ന്ദാ ആ​രോ​പ​ണ​മു​യ​ർത്തിയായിരുന്നു കഴിഞ്ഞയാഴ്ച ആക്രമണം നടന്നത്. 21 പള്ളികള്‍ക്കുപുറമെ ഒ​രു ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യും പ്ര​ദേ​ശ​ത്തെ അസി. ക​മീ​ഷ​ണ​റു​ടെ ഓ​ഫീ​സും അക്രമികള്‍ തകര്‍ത്തിരുന്നു. സംഭവത്തിനു തൊട്ടുപിന്നാലെ 145 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അക്രമവുമായി ബന്ധപ്പെട്ട വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് 60 പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെയ്തതെന്ന് ​പഞ്ചാ​ബ് പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഉ​സ്മാ​ൻ അ​ൻ​വ​ർ പ​റഞ്ഞു.

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ തെ​ളി​വു​ക​ൾ തീ​വ്ര​വാ​ദ​വി​രു​ദ്ധ കോ​ട​തി​യി​ൽ പൊലീസ് സമ​ർ​പ്പി​ക്കും. അ​തേ​സ​മ​യം, ത​ക​ർ​ക്ക​പ്പെ​ട്ട പള്ളികളും വീടുകളും പു​ന​രു​ദ്ധ​രി​ക്കു​മെ​ന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Latest News