ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിൽ ഇന്ത്യയ്ക്ക് ആദരവർപ്പിച്ച് ഗൂഗിള്‍. ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണസമയം മുതൽ ചന്ദ്രനിൽ ഇറങ്ങുന്നതുവരെയുള്ള നിമിഷങ്ങൾ പങ്കുവച്ചാണ് ഗൂഗിള്‍ ആദരവറിയിച്ചത്. പേടകത്തിന്റെ ടച്ച് ഡൗൺ യാത്രയെ ആനിമേറ്റഡ് ഗൂഗിൾ ഡൂഡിലൂടെ അവതരിപ്പിക്കുകയും ഇതിനായി ഒരു വെബ്‌പേജും ഗൂഗിള്‍ തയാറാക്കിയിട്ടുണ്ട്.
വിക്രം ലാൻഡർ ചന്ദ്രനെ തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുന്നതും ദക്ഷിണധ്രുവത്തിൽ ഇറങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങുന്നതും പര്യവേഷണം തുടരുന്നതായും കാണാം. പിന്നാലെ പേടകത്തിന്റെ നീക്കം നിരീക്ഷിച്ചുകൊണ്ടിരുന്ന ചന്ദ്രന്‍ ആഹ്ളാദിക്കുന്നതും ജനങ്ങള്‍ അതില്‍ പങ്കുചേരുകയും ചെയ്യുന്നതായാണ് ആനിമേറ്റഡ് ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്.