ബ്രിക്‌സിൽ ചേരാൻ ഔദ്യോഗിക അഭ്യർഥനകളൊന്നും നടത്തിയിട്ടില്ലെന്ന് പാക്കിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച്. ഏറ്റവും പുതിയ സംഭവവികാസങ്ങൾ പരിശോധിച്ച് ബ്രിക്‌സുമായുള്ള ഭാവി ഇടപെടലിനെക്കുറിച്ച് രാജ്യം തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
“ഞങ്ങൾ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പരിശോധിക്കുകയും ബ്രിക്‌സുമായുള്ള ഞങ്ങളുടെ ഭാവി ഇടപെടലുകളെ കുറിച്ച് തീരുമാനിക്കുകയും ചെയ്യും. ഇതുവരെ ബ്രിക്സിൽ ചേരാൻ പാകിസ്തന്‍ ഔപചാരികമായ അഭ്യർഥനകളൊന്നും നടത്തിയിട്ടില്ല. ഞങ്ങള്‍ ബഹുരാഷ്ട്രവാദത്തിന്റെ ശക്തമായ പിന്തുണക്കാരാണ്. കൂടാതെ നിരവധി ബഹുരാഷ്ട്ര സംഘടനകളിൽ അംഗവുമാണ്.” വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.“അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിനും ബഹുമുഖത്വത്തിന്റെ പുനരുജ്ജീവനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര വേദികളിൽ ഞങ്ങൾ ഞങ്ങളുടെ ശ്രമങ്ങൾ തുടരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇന്ത്യയുടെ ചന്ദ്രയാൻ- 3 ദൗത്യത്തേയും അദ്ദേഹം അഭിനന്ദിച്ചു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നി ബ്രിക്സ് അംഗരാജ്യങ്ങള്‍ കൂട്ടായ്മ വിപുലികരിക്കന്‍ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അർജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങള്‍ക്ക് ബ്രിക്‌സില്‍ പുതുതായി അംഗത്വം നല്‍കി. എന്നാല്‍ ബ്രിക്സിൽ പാക്കിസ്താനെ ഉൾപ്പെടുത്താന്‍ ചൈന നീക്കം നടത്തിയിരുന്നു എങ്കിലും വിജയിച്ചിരുന്നില്ല. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പത് എണ്ണ ഉൽപാദകരിൽ ആറെണ്ണവും ഇപ്പോൾ ബ്രിക്‌സിന്റെ ഭാഗമാണ്.