Wednesday, January 22, 2025

പ്രഗ്യാൻ റോവറിന്റെ റൂട്ട് മാറ്റും: ഇസ്രോ

ചന്ദ്രോപരിതലത്തില്‍ വിജയകരമായി പരീക്ഷണങ്ങള്‍ തുടരുന്ന പ്രഗ്യാൻ റോവറിന്റെ റൂട്ട് ഇസ്രോ മാറ്റാനൊരുങ്ങുന്നു. റോവര്‍ നിലവില്‍ സഞ്ചരിക്കുന്ന റൂട്ടില്‍ കൂറ്റൻ ഗർത്തം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. പുതിയ റൂട്ട് ചാർട്ട് ചെയ്യാന്‍ ഒരുങ്ങുന്ന വിവരം ഇസ്രോ തന്നെയാണ് പങ്കുവച്ചത്.

2023 ഓഗസ്റ്റ് 27 നാണ് ഉപരിതലത്തിൽ 4 മീറ്റർ വ്യാസമുള്ള ഗർത്തം പ്രഗ്യാൻ റോവർ കണ്ടെത്തിയതായി ഇസ്രോ റിപ്പോർട്ട് ചെയ്തത്. റോവറിന്റെ ലൊക്കേഷനിൽ നിന്ന് മൂന്ന് മീറ്റർ മാത്രം മുന്നിലാണ് അപ്രതീക്ഷിതമായ തടസ്സം കണ്ടെത്തിയത്. ഇതിനെത്തുടർന്നാണ് റൂട്ടിൽ മാറ്റം വരുത്താനുള്ള തീരുമാനം ഇസ്രോ സ്വീകരിച്ചത്. ഒരു മൈക്രോവേവ് ഓവനോളം വലിപ്പമുള്ള റോവര്‍, ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ (1,640 അടി) വരെ സഞ്ചരിക്കും വിധമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചന്ദ്രന്റെ ഭൂമിശാസ്ത്രം, ധാതുശാസ്ത്രം, അന്തരീക്ഷം എന്നിവ പഠിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുകയെന്നതാണ് റോവറിന്‍റെ പ്രധാനദൗത്യം

Latest News