ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്ഡൊണാൾഡിനും വെൻഡിക്കും പിന്നാലെ ബർഗർ കിങ്ങിനെതിരെയും പരാതി. മെനുവിലുള്ളത് യഥാർഥ ബർഗറിനേക്കാൾ 35 ശതമാനം കൂടുതൽ വലിപ്പമുള്ള ചിത്രമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. വിഷയം കോടതിയിലെത്തിയെങ്കിലും യു.എസ് കോടതി പക്ഷേ, ഇത് തള്ളിക്കളഞ്ഞു.
ബർഗർ കിങ്ങിന്റെ മെനു കാര്‍ഡില്‍ ഇറച്ചിയും പച്ചക്കറികളും കുത്തിനിറച്ച് വലുപ്പമുണ്ടെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ചിത്രം നല്‍കിയിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ബര്‍ഗറിന് ഈ വലിപ്പമില്ലെന്നും കസ്റ്റമർക്ക് കിട്ടുന്നതിൽ ഇറച്ചി കുറവാണെന്നുമാണ് ഉപയോക്താക്കളുടെ പരാതി. ഇത് ഉപയോക്താക്കളെ പ്രത്യക്ഷമായി പറ്റിക്കലാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
എന്നാൽ ചിത്രത്തിൽ കാണുന്ന രീതിയിലുള്ള ബർഗർ നൽകേണ്ട ആവശ്യമേയില്ലെന്നാണ് കമ്പനിയുടെ മറുപടി. അതേസമയം ടെലിവഷൻ, ഓൺലൈൻ പരസ്യങ്ങൾ വഴി ബർഗർ കമ്പനി തെറ്റിധരിപ്പിക്കുകയാണെന്ന അവകാശവാദങ്ങൾ യു.എസ് ജഡ്ജി തള്ളിക്കളഞ്ഞു. പരസ്യത്തിൽ കാണുന്ന രീതിയിലുള്ള സാധനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി ടാകോ ബെല്ലിനെതിരെയും പരാതി ഉയർന്നിരുന്നു.