Tuesday, November 26, 2024

ജൊഹാന്നാസ്ബര്‍ഗിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം: 73 മരണം

ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നാസ്ബര്‍ഗിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ 73 പേര്‍ മരണപ്പെടുകയും 43 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീ നിയന്ത്രണ വിധേയമാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ഭവനരഹിതരായ ആളുകള്‍ കൃത്യമായ രേഖകളോ കരാറുകളോ ഇല്ലാതെ താമസിക്കുന്ന കെട്ടിടത്തിലായിരുന്നു ഇത്. 200 ഓളം പേര്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നതായാണ് കണക്കാക്കുന്നത്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം, സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും എമര്‍ജന്‍സി മാനേജ്മെന്റ് സര്‍വീസസ് അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങളും എമര്‍ജന്‍സി വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. 20 വര്‍ഷത്തിലേറെ നീണ്ട സേവനത്തിനിടയില്‍ ഇതുപോലൊരു തീപിടിത്തം നേരിട്ടിട്ടില്ലെന്ന് ജൊഹാന്നാസ്ബര്‍ഗ് എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മുലൗഡ്‌സി പറഞ്ഞു.

Latest News