Monday, November 25, 2024

വിക്രം ലാൻഡറിന്റെ 3-ഡി ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

ചന്ദ്രോപരിതലത്തിലെ വിക്രം ലാൻഡറിന്റെ 3-ഡി ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. പ്രഗ്യാൻ റോവറിലെ ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സംയോജിപ്പിച്ചുള്ള 3-ഡി ചിത്രമാണ് പുറത്തുവിട്ടത്. രണ്ട് ചിത്രങ്ങൾ ചേർത്തുവച്ച് ഐ.എസ്.ആർ.ഒ തന്നെ വികസിപ്പിച്ച 3-ഡി രൂപമാണ് ഇത്.

വിക്രം ലാന്‍ഡറിന്റെ ഇടതുഭാഗത്തുനിന്നും വലതുഭാഗത്തുനിന്നുമുള്ള ചിത്രങ്ങളാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഇത് സാമൂഹ്യമാധ്യമമായ ‘എക്സി’ലൂടെ ഐ.എസ്.ആർ.ഒ പങ്കുവയ്ക്കുകയായിരുന്നു. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രങ്ങളെ 3-ഡി രൂപത്തിലേക്ക് മാറ്റിയെടുത്തത്.

അതേസമയം, ചന്ദ്രയാൻ-3 ദൗത്യത്തിലെ പ്രഗ്യാൻ റോവറിനു പിന്നാലെ വിക്രം ലാൻഡറിനെയും ഐ.എസ്.ആർ.ഒ സ്ലീപ് മോഡിലേക്ക് സജ്ജീകരിച്ചിരുന്നു. പേലോഡുകൾ നിലവിൽ സ്വിച്ച് ഓഫ് മോഡിലാണ്. സെപ്റ്റംബർ 22 -ഓടെ പ്രഗ്യാൻ റോവറും വിക്രം ലാൻഡറും വീണ്ടും പ്രവർത്തനക്ഷമമാകുമെന്നാണ് ഐ.എസ്.ആർ.ഒ പ്രതീക്ഷിക്കുന്നത്.

Latest News