ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസൺ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തിറക്കി. കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്റ്റംബര്‍ 21 -നാണ് ഉദ്ഘാടനമത്സരം. ലീഗില്‍ ഇതുവരെ ഏറ്റവുമധികം ടീമുകള്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്.
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലാണ് ഉദ്ഘടനമത്സരം. കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സി, നിലവിലെ ഐ.എസ്.എല്‍ ഡ്യൂറന്‍ഡ് കപ്പ് ചാമ്പ്യനുമായ മോഹന്‍ ബഗാനുമായി ആദ്യ മത്സരം കളിക്കും.
ഈസ്റ്റ് ബംഗാള്‍ അതിന്റെ ആദ്യ ഐ.എസ്.എൽ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയുമായി കൊമ്പുകോര്‍ക്കും. ഡിസംബര്‍ 29 -നാണ് അവസാന ലീഗ് മത്സരം. കൂടാതെ, ഈ സീസണ്‍ മുതൽ പ്രമോഷനിലൂടെ ഐ-ലീഗ് ടീമുകള്‍ ഐ.എസ്.എല്ലില്‍ ചേരും.