മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 36,454 വോട്ടിന്‍റെ ത്രസിപ്പിക്കുന്ന ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പഞ്ചായത്തില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ വന്‍ ലീഡ് നേടിയാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ഇല്ല.
ഒന്ന്, രണ്ട് റൗണ്ടുകളില്‍ ഉള്‍പ്പെട്ട അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണല്‍ പുര്‍ത്തിയാപ്പോള്‍ യു.ഡി.ഫ് സ്ഥാനാര്‍ഥി വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു. ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എണ്ണായിരത്തിലധികം വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ ലീഡ് നേടിയത്. എന്നാല്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എല്‍.ഡി.എഫിന്റെ ജെയ്ക് സി തോമസിന് രണ്ടു റൗണ്ടുകളില്‍ നിന്ന് 8144 വോട്ടുകളാണ് ആകെ ലഭിച്ചത്.
കൂരോപ്പട മണര്‍ക്കാട് മേഖലകള്‍ ഉള്‍പ്പെട്ട അഞ്ചാം റൗണ്ടില്‍ 2021 ല്‍ 786 വോട്ടിന്റെ ലീഡായിരുന്നു ജെയ്ക് സി തോമസ് നേടിയത്. എന്നാല്‍ ഇത്തവണ ചാണ്ടി ഉമ്മനെ പുര്‍ണ്ണമായും പിന്തുണയ്ക്കുന്ന നിലയായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേടിയ വോട്ടുകളും ചാണ്ടി ഉമ്മന്‍ മറികടന്നു.